ദാഇ (ജംഇയ്യത്തു ദഅ് വ, റിയാദ്), പ്രിൻസിപ്പാൾ (അൽമാഹിർ സ്കൂൾ ഓഫ് ഖുർആൻ ) , ഡയറക്ടർ (ലേൺ ദി ഖുർആൻ) , പ്രസിഡണ്ട്. (ഇന്ത്യൻ ഇസ്ലാഹീ സെൻറർ,റിയാദ്) എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മുറിത്തറ മൊയ്തീന്റെയും പുതിയ വീട്ടിൽ ഖദീജയുടെയും മകനായി തൃശുർ ജില്ലയിലെ എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നിയിൽ 15.05.1959 ൽ ജനനം.
ചെന്ത്രാപ്പിന്നി AMLP സ്കുളിലും SRVUP സ്കൂളിലും ചെന്ത്രാപ്പിന്നി ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശേഷം,
കാലിക്കറ്റ് യൂണിവേഴ്സിയുടെ കീഴിൽ അഫ്ളലുൽ ഉലമയും (BA ARABIC), അലിഗഢ് മുസ് ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് MA യും
കോഴിക്കോട് ഗവർമേണ്ട്' ടീച്ചേഴ്സ് ട്രൈനിംഗ് സെൻററിൽ നിന്ന് LTTC യും എടുത്തു. ഒപ്പം തൃശൂർ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഡിപ്ളോമയും നേടി.
ഗവ: ഫിഷറീസ് ഹൈസ്കൂൾ (കൈപ്പമംഗലം) ഗവ: ഹൈസ്കൂൾ (ചാമക്കാല) ഗവ: മോഡൽ ഗേൾസ് (കൊടുങ്ങല്ലൂർ) ജവഹർ നവോദയ വിദ്യാലയ (അന്തമാൻ നിക്കോബാർ ഐലാൻ്റ്സ്), നവോദയ സ്കൂൾ (കോഴിക്കോട്), ഇന്ത്യൻ എമ്പസി സ്കൂൾ റിയാദ് സൗദി അറേബ്യ എന്നിവിടങ്ങളിൽ ചിത്രകല അധ്യാപനം നടത്തി.
CBSC + 2 Fine Arts Department Head ആയും രണ്ടിലധികം തവണ IISR പ്രിൻസിപ്പാൾ ഇൻചാർജായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2017 ലെ ഏറ്റവും നല്ല അദ്ധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡിന് അർഹനായി തെരഞ്ഞെടുക്കപ്പെട്ടു.
കയ്പമംഗലം ബുസ്താനുൽ ഉലൂം അറബിക്കോളേജിൽ അറബി അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
മൗലവി P C മുഹമ്മദ് സുല്ലമി, മൗലവി എം എം നദ് വി, PK. അബ്ദുറഹിമാൻ മാസ്റ്റർ, മൗലവി PS അബ്ദുല്ല മദനി എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്.
ഇപ്പോൾ കുടുംബത്തോടൊപ്പം റിയാദിലുണ്ട്. ഔദ്ധ്യോഗിക ജോലികളിൽ നിന്നും വിരമിച്ചതിനുശേഷം റിയാദിൽ തന്നെ മുഴുവൻ സമയ ദീനീ സേവനരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
ഭാര്യ താഹിറ ഇന്ത്യൻ എമ്പസി സ്കൂളിൽ (റിയാദ്) ടീച്ചറാണ്. അമീൻ (റിയാദ്), അമീർ(റിയാദ്), മർയം (നൂറ യൂണിവേഴ്സിറ്റി) മുഅ്മിന (നൂറ യൂണിവേഴ്സിറ്റി) എന്നിവർ മക്കളാണ്.