കുടുംബം അറിയാതെ ഞാൻ ഓടിമറഞ്ഞു . ഇതിന് കാരണായ കാര്യം നിങ്ങൾ അറിയില്ലല്ലോ . രസകരമായി തുടങ്ങി ഭീകരമായി അവസാനിപ്പി ക്കാൻ ഇടയാകുമായിരുന്ന ഒരു കഥയാണത് . ഇത്തരം അനുഭവങ്ങൾ ഏറ്റക്കുറച്ചിലോടെ പലർക്കും നേരിടേണ്ടി വന്നിട്ടുണ്ടാകും .
സത്യസാ ക്ഷ്യത്തിന്റെ പ്രയോഗവത്കരണത്തിന് ഇത്തരം അനുഭവങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്താൻ ഈ കഥ പറച്ചിൽ സഹായിക്കുമെങ്കിൽ അതും ഒരു നല്ലകാര്യം തന്നെ .
എന്റെ ഒളിച്ചോട്ടം 21 -ാം വയസ്സിലാണ് . 61 വർഷങ്ങൾക്ക് മുമ്പ് , എന്നാ ൽ അതിനും പത്ത് വർഷങ്ങൾക്ക് മുമ്പ് കുട്ടിപ്രായത്തിൽ തന്നെ എന്റെ ചിന്തകൾ ചിതറിത്തുടങ്ങുകയും മനസ്സ് ദാഹിക്കുകയും ചെയ്തുകൊ ണ്ടിരുന്നു . വെളിച്ചമെവിടെ ? അതായിരുന്നു ചിന്ത . അറിവ് കിട്ടണം . യഥാ ർത്ഥമായ അറിവ് . അതായിരുന്നു ദാഹം .
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള വെളിയങ്കോടാണ് എന്റെ ജന്മദേശം . ജനനത്തിയ്യതി കൃത്യമായി മനസ്സിലാക്കി . ഒരു റമദാൻ ഏഴ് , അത്രമാത്രം . മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാർ കലാപത്തി ന്റെ കാലം , 1921 , അന്ന് എനിക്ക് നാലു വയസ്സ് . ഉമ്മയിൽ നിന്നുള്ള ഈ കേട്ടറിവാണ് വയസ്സ് കൂട്ടിയെടുക്കാൻ സഹായകമായത് . അങ്ങനെ എ ന്റെ അറിവോ സമ്മതമോ ഇല്ലാതെ 83 വർഷങ്ങൾക്ക് മുമ്പൊരു ദിവസം ഞാൻ ഈ ഭൂമിയിൽ പിറന്നുവീണു .
എന്റെ മതപരമായ ഒന്നാമത്തെ അറിവ് കേട്ടോളൂ . പലരും നെറ്റി ചുളി ക്കുന്നുണ്ടാകും . സാരമില്ല . ഉത്തമ സമുദായം എന്ന് ഖുർആൻ വിശേഷി പ്പിച്ച ഈ സമൂഹത്തിന്റെ ദാരുണ ചിത്രം ഇതിലൂടെ വരച്ചെടുക്കാൻ കഴി യും . അതിന്റെ കാരണങ്ങൾ ചിന്തിച്ചു പഠിക്കുക തന്നെവേണം . ഈ കഥ വായിച്ച് ചിരിക്കുന്നവരും ചിന്തിക്കുന്നവരും ചിലപ്പോൾ കരയുന്നവരുമുണ്ടാകും . ചിലർ എന്നെ ശപിക്കുന്നവരുമാകാം . ഏഴു ദശകങ്ങൾക്ക് മുമ്പുള്ള മതബോധത്തിന്റെ മഹിമ ' ഇതിൽ നിന്നും ഗ്രഹിക്കാം .
എനിക്ക് പ്രായം നാലോ അഞ്ചോ ആയിക്കാണും . വെളിയങ്കോട് തങ്ങന്മാരെ മറമാടുന്നിടത്ത് ഒരു കെട്ടിടമുണ്ട് . മഖാം എന്നാണതിന്റെ പ്രയോഗനാമം . പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി പഠിപ്പിച്ചു . പരിശീ ലിപ്പിച്ചു വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങന്മാരില്ല , മഖാമുകളുമില്ല . ഇത്തരം സവർണ്ണ മേധാവിത്വം ആരും ഉന്നയിച്ചിട്ടുമില്ല . ആരും വകവെ ച്ചുകൊടുത്തിട്ടുമില്ല . അറബികളിൽ ആഢ്യത്വം കൊണ്ട് മികച്ചു നിന്നി രുന്ന ഖുറൈശി വംശജനും ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപനും ധീരനും ശക്തനുമായിരുന്നു ഖലീഫ ഉമർ നീഗ്രോ വംശജനും